Question:
ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു
ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990
iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി
Ai ശരി
Bii , iii ശരി
Ci , iii ശരി
Dഎല്ലാം ശരി
Answer:
C. i , iii ശരി
Explanation:
61 -ാം ഭേദഗതി
- ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതി ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചു.
- ലോക്‌സഭയിലേക്കും അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പാക്കിയത്
- 1988 ഡിസംബർ 15നാണ് ലോക്സഭയിൽ 61 -ാം ഭേദഗതി ബിൽ പാസായത്
- 1988 ഡിസംബർ 20-ന് രാജ്യസഭ പാസാക്കി.
- 1989 മാർച്ച് 28-ന് നിലവിൽ വന്നു.
- 61 -ാം ഭേദഗതി നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി - രാജീവ് ഗാന്ധി