Question:

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?

Aപോര്‍ച്ചുഗീസ്സുകാര്‍

Bഫ്രഞ്ചുകാര്‍

Cഡച്ചുകാര്‍

Dബ്രിട്ടീഷുകാര്‍

Answer:

A. പോര്‍ച്ചുഗീസ്സുകാര്‍

Explanation:

🔹ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പുകളിലൊന്നിനെയാണ്‌ പ്രതീക്ഷാ മുനമ്പ്‌ അഥവാ "കേപ്പ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌" എന്ന്‌ വിളിക്കുന്നത്‌. 🔹1488ൽ പോർച്ചുഗീസ്‌ നാവികനായ ബർത്തലോമിയോ ഡയസ്‌ ആണ്‌ ആദ്യമായി ഈ മുനമ്പിൽ എത്തിയത്‌. കൊടുങ്കാറ്റിന്റെ മുനമ്പ്‌ എന്നാണ്‌ അദ്ദേഹം ഈ പ്രദേശത്തിന്‌ നാമകരണം ചെയ്‌തത്‌. 🔹ഇന്ത്യയിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷകൊണ്ട്‌ മറ്റൊരു പോർച്ചുഗീസ്‌ നാവികനായ ജോൺ രണ്ടാമൻ ആണ്‌ ഇതിനെ പ്രതീക്ഷാ മുനമ്പ്‌ അഥവാ "Cape of Good Hope" എന്ന്‌ വിളിച്ചത്‌.


Related Questions:

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ ആര് ?

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

'ലന്തക്കാർ' എന്ന പേരിൽ അറിയപ്പെട്ട വിദേശീയർ ആര് ?

ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?