Question:

റൗലക്ട് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?

Aചമ്പാരൻ സത്യാഗ്രഹം

Bചൗരിചൗരാ സംഭവം

Cജാലിയൻ വാലാബാഗ് കൂട്ടക്കൊല

Dഉപ്പു സത്യാഗ്രഹം

Answer:

C. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

Explanation:

റൗലറ്റ് നിയമം 

  • രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമർത്താൻ ബ്രിട്ടീഷ് ഗവൺമെന്റിന് കൂടുതൽ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ നിയമം 
  • 1919 മാർച്ച്  18ന് റൗലറ്റ് നിയമം പാസാക്കപ്പെട്ടു. 
  • ഈ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും വാറന്റില്ലാതെ രണ്ടു വർഷം വരെ തടവിലാക്കാനും ബ്രിട്ടീഷ് സർക്കാരിനെ അനുവദിച്ചു
  • ബ്രിട്ടീഷ് ജഡ്ജിയും ഇന്ത്യൻ സിവിൽ സർവീസ് അംഗവുമായിരുന്ന സർ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയാണ് ഈ നിയമത്തിന് ശുപാർശ നൽകിയത്
  • റൗലറ്റ് നിയമം ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും കാരണമായി. 
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919 ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു
  • 1919  ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. 
  • 1919 ഏപ്രിൽ 13-ന് അമൃത്‌സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു,
  • അവിടെ ബ്രിട്ടീഷ് സൈന്യം നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു.

 


Related Questions:

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്ധിയുടെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 565
  2. ഏറ്റവും വിസ്തീർണ്ണം കൂടിയ നാട്ടുരാജ്യം കശ്മീർ ആയിരുന്നു  
  3. ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം തിരുവതാംകൂർ ആയിരുന്നു 

ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?

ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെ വച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?

ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നതെവിടെ ?