Question:

സതി, ജാതി വ്യവസ്ഥ, ബാലവിവാഹം എന്നിവയ്ക്കതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?

Aആര്യ സമാജം

Bബ്രഹ്മ സമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dഹോം റൂൾ പ്രസ്ഥാനം

Answer:

B. ബ്രഹ്മ സമാജം

Explanation:

സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.


Related Questions:

ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?

“Go back to Vedas. “This call was given by?

ഗാന്ധിജി ഓൾ ഇന്ത്യ ഹരിജൻ സമാജം എന്ന സംഘടന സ്ഥാപിച്ച വർഷം ഏതാണ്

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?

Who founded 'Samathua Samajam"?