App Logo

No.1 PSC Learning App

1M+ Downloads

സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' ആരുടെ രചനയായിരുന്നു?

Aവീരേശലിംഗം

Bജ്യോതിറാവു ഫൂലെ

Cബി ആർ അംബേദ്കർ

Dസി എൻ അണ്ണാദുരൈ

Answer:

B. ജ്യോതിറാവു ഫൂലെ

Read Explanation:

ജ്യോതിറാവു ഗോവിന്ദറാവു ഫുലെ

  • ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനും.
  • അംബേദ്കറുടെ രാഷ്ട്രീയ ഗുരു.
  • 1888ൽ ഗോവിന്ദറാവു ഫൂലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം നല്‍കിയത്‌ - വിതല്‍റാവു കൃഷ്ണജി വണ്ടേകര്‍.
  • ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക - സാവിത്രി ഫുലെ (ജ്യോതിറാവു ഫുലെയുടെ പത്നി)

  • സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി ജ്യോതിറാവു ഗോവിന്ദറാവു ഫുലെ സ്ഥാപിച്ച പ്രസ്ഥാനമാണ്‌ സത്യശോധക് സമാജം
  • 1878-ലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. പൗരാവകാശങ്ങൾക്കായി പോരാടുക, ബ്രാഹ്മണ മേധാവിത്വത്തെ തള്ളിക്കളയുക എന്നിവയൊക്കെയായിരുന്നു ഇതിന്റെ മുദ്രാവാകൃങ്ങള്‍.
  • മതപരമായ ചടങ്ങുകള്‍ക്ക്‌ ബ്രാഹ്മണ പുരോഹിത്വം ആവശ്യമില്ലെന്ന്‌ ഇവര്‍ തെളിയിച്ചു.
  • സത്യശോധക്‌ സമാജിന്റെ മുഖപത്രം - ദീന്‍ബന്ധു (1877)

  • പിന്നാക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി “ദളിത്‌” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ച വ്യക്തി.
  • ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌ 
  • ഗുലാംഗിരി എന്ന വാക്കിനർത്ഥം - അടിമത്തം

Related Questions:

രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?

Who was the leading envoy of the renaissance movement in India?

കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?

ജാതിവ്യവസ്ഥ, ശൈശവ വിവാഹം, വിഗ്രഹാരാധന, ബഹുഭാര്യാത്വം തുടങ്ങിയവയെ എതിർത്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?

' ഗുഡ്‌വിൽ ഫ്രട്ടേണിറ്റി ' എന്ന മത സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?