Question:

"മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമികൾ

Cവൈകുണ്ഠ സ്വാമികൾ

Dഅയ്യങ്കാളി

Answer:

A. ശ്രീനാരായണ ഗുരു

Explanation:

ശ്രീ നാരായണ ഗുരു:

  • കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നാറിയപ്പെടുന്ന നവോത്ഥാന നായകനാണ് ശ്രീ നാരായണ ഗുരു
  • “നാണുവാശാൻ” എന്നറിയപ്പെട്ട നവോത്ഥാന നായകൻ : ശ്രീ നാരായണ ഗുരു
  • ജനനം : 1856 ഓഗസ്റ്റ് 20
  • ജന്മസ്ഥലം : ചെമ്പഴന്തി, തിരുവനന്തപുരം
  • ജന്മഗൃഹം : വയൽവാരം വീട്
  • കുട്ടിക്കാലത്തെ പേര് : നാരായണൻ


ഗുരു വചനങ്ങൾ:

  • "മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി"
  • “മതമേതായാലും മനുഷ്യൻ നന്നായാൽ മതി.”
  • “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.”
  • “വിദ്യകൊണ്ട് പ്രബുദ്ധരാവുക.”
  • “സംഘടിച്ച് ശക്തരാകുവിൻ”
  • “വായനശാലയും വ്യവസായശാലയും നാടിൻ്റെ നന്മയ്ക്ക് ആവശ്യമാണ്.”
  • “അറിവാണ് വെളിച്ചം”
  • “ഇനി ക്ഷേത്രനിർമ്മാണം അല്ല, വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്കു വേണ്ടത്.”
  • “അധർമ്മ പക്ഷത്തുനിന്നു  വിജയിക്കുന്നതിലും നല്ലതാണ്, ധർമ്മ പക്ഷത്തുനിന്ന് പരാജയപ്പെടുന്നത്.”
  • “മക്കത്തായമോ മരുമക്കത്തായമോ നമുക്ക് വേണ്ട, നമുക്ക് വേണ്ടത് അയൽവക്കത്തായമാണ്.”
  • “മദ്യം വിഷമാണ്, അതുണ്ടാകരുത്, വിൽക്കരുത്, കുടിക്കരുത്” എന്ന് ആഹ്വാനം ചെയ്തത് : ശ്രീ നാരായണ ഗുരു (1920)
  • "കള്ള് ചെത്തുന്നവൻ്റെ ശരീരം നാറും, വസ്ത്രങ്ങൾ നാറും, വീടും നാറും, അവൻ തൊടുന്നതെല്ലാം നാറും."
  • “ധനം വിദ്യയാകും, വിദ്യ പൊതു സേവനമാകും”, ഗുരു ആരോടാണ് ഇങ്ങനെ പറഞ്ഞത് : സഹോദരൻ അയ്യപ്പനോട്. 
  • “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനും”, എന്ന് ഗുരു പറഞ്ഞത് എവിടെ വെച്ച് : ആലുവ സർവ്വ മത സമ്മേളനത്തിൽ. 

 


Related Questions:

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

undefined

"I am the incarnation of Lord Vishnu'' who said this?

1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :

Who is Pulaya Raja in Kerala Renaissance Movement?