App Logo

No.1 PSC Learning App

1M+ Downloads

' മോറൽ പെർസെറ്റസ് ഫോർ ദ അതോറിറ്റീസ് ഓഫ് ദ സ്റ്റേറ്റ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bടി.ടി. കൃഷ്ണമാചാരി

Cബി.എൻ. റാവു

Dഐവർ ജെന്നിങ്‌സ്

Answer:

C. ബി.എൻ. റാവു

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം : ഭാഗം IV
  • ഭരണ ഘടനയിൽ മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ ഉൾപ്പെടുന്ന വകുപ്പ് : ആർട്ടിക്കിൾ 36 – 51.
  • ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രം ആക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളാണ് : മാർഗ നിർദേശക തത്വങ്ങൾ.
  • ഭരണഘടന നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
  • നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല, എന്നാൽ മൗലികാവകാശങ്ങൾക്ക് വേണ്ടി ഒരു ഇന്ത്യൻ പൗരന് കോടതിയെ സമീപിക്കാൻ കഴിയും.
  • 'മോറൽ പെർസെറ്റസ് ഫോർ ദ അതോറിറ്റീസ് ഓഫ് ദ സ്റ്റേറ്റ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് - ബി.എൻ. റാവു

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?

ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?

(i) ഏക പൌരത്വ നിയമം

(ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക

(iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക

' ഈ തത്ത്വങ്ങളെല്ലാം മുഴുവനായി നാട്ടിൽ നടപ്പിലാക്കാൻ സാധിച്ചാൽ രാജ്യം ഭൂമിയിലെ സ്വർഗ്ഗമായി മാറും ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പറഞ്ഞതാരാണ് ?

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?