Challenger App

No.1 PSC Learning App

1M+ Downloads
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?

Aരാജാറാം മോഹൻ റോയ്

Bആത്മാറാം പാഡുരങ്ക്

Cദയാനതസരസ്വതി

Dകേശവ ചന്ദ്രസെൻ

Answer:

B. ആത്മാറാം പാഡുരങ്ക്

Read Explanation:

പ്രാർത്ഥനാ സമാജം

  • പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം
  • ഹിന്ദുമത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടനകൂടിയാണിത്.
  • ബോംബെ കേന്ദ്രീകരിച്ചായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ പ്രവർത്തനം
  • പ്രാർത്ഥന സമാജം സ്ഥാപിച്ചത് - ആത്മാറാം പാണ്ഡുരംഗ്
  • പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം - 1867
  • പ്രാർത്ഥന സമാജത്തിന്റെ മറ്റു നേതാക്കൾ - മഹാദേവ് ഗോവിന്ദ് റാനഡെ, ആർ.ജി.ഭണ്ഡാർക്കർ

Related Questions:

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?
ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?

വീരേശലിംഗം പന്തലുവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
  2. 1894 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്
  3. 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' ഒന്നു വിശേഷിപ്പിക്കപ്പെടുന്നു
  4. 'വിവേകവർധിനി' എന്ന മാസിക ആരംഭിച്ചത് ഇദ്ദേഹമാണ്
    പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?

    താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?

    i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.

    ii) ബ്രഹ്മസമാജം സ്ഥാപിച്ചു.

    iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.

    iv) ഒഡീഷയിൽ ജനിച്ചു.