സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?
Aസെയ്ദ് അഹമ്മദ്ഖാന്‍
Bചിത്തരഞ്ജന്‍ദാസ്
Cബാലഗംഗാധര തിലക്
Dസുഭാഷ്ചന്ദ്രബോസ്
Answer:
B. ചിത്തരഞ്ജന്‍ദാസ്
Read Explanation:
ചിത്തരഞ്ജൻ ദാസ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാവും.
ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു.
1909-ൽ അഭിഭാഷകൻ കൂടിയായ ചിത്തരഞ്ജൻ ദാസ് അലിപൂർ ബോംബ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട അരബിന്ദോ ഘോഷിന് വേണ്ടി വാദിക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
1922-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി
'നാരായണ' എന്ന പേരിൽ ഒരു മാസിക പുറത്തിറക്കിയ വ്യക്തി.
സ്വരാജ് പാർട്ടി
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവങ്ങലിനെ തുടർന്ന് കോൺഗ്രസി ലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന
സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേത്യത്വം നൽകിയ പ്രധാന നേതാക്കൾ :
സി.ആർ.ദാസ്, മോത്തിലാൽ നെഹ്റുസ്വരാജ് പാർട്ടി രൂപീകൃതമായത് :1923 ജനുവരി 1
സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം : അലഹബാദ്
സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് : സി.ആർ.ദാസ്
സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി : മോത്തിലാൽ നെഹ്റു