App Logo

No.1 PSC Learning App

1M+ Downloads
ആത്മനിഷ്ഠരീതി ആദ്യമായി ഉപയോഗിച്ചത് ?

Aറ്റിച്ച്നർ

Bവില്യം ജെയിംസ്

Cവില്യം വൂണ്ട്

Dജെ ബി വാട്സൺ

Answer:

C. വില്യം വൂണ്ട്

Read Explanation:

ആത്മനിഷ്ഠരീതി (Introspection)

  • "Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. "Intra" അഥവാ inside, inspection അഥവാ പരിശോധന (Introspection means - looking inside). 
  • ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേരാണ് - അന്തർദർശനം
  • സ്വന്തം മനസ്സിന്റെ ഉള്ളിലേക്ക് നോക്കുന്നു. 
  • ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളേയും, മനസ്സിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ്. 
  • ചിന്തകൾ, വികാരങ്ങൾ, ഉൽക്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയാണ് മാനസിക പ്രതിഭാസങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
  • വൂണ്ട് (Wundt), റ്റിച്ച്നർ (Titchener) എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
  • ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. 
  • ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ സ്വാധീനത്തിലാണ്.
  • സ്വാഭാവികതയും ഏതു സാഹചര്യത്തിലുമുളള നിർവഹണ സാധ്യതയും ഈ രീതിയുടെ സവിശേഷതയാണെങ്കിലും വിശ്വാസ്യത, ശാസ്ത്രീയത എന്നീ ഘടകങ്ങൾ വേണ്ടത്രയുണ്ടെന്നു പറയാൻ കഴിയില്ല. 
  • കുട്ടികളിലും അസാധാരണ മാനസിക അവസ്ഥകൾ ഉള്ളവരിലും ഈ രീതി പ്രായോഗികമാവില്ല.

Related Questions:

Which of the following is not a defense mechanism?
തന്നിട്ടുള്ളതിൽ കുട്ടികളുടെ വ്യവഹാരങ്ങളുടെ പഠനത്തിനായി അധ്യാപികയ്ക്ക് ഉപയോഗിക്കാവുന്നതിൽ ഏറ്റവും വസ്തുനിഷ്ടമല്ലാത്ത രീതി ഏതാണ് ?
യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം ?
കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയാറാക്കി, അവ 'ഉണ്ട്' അല്ലെങ്കിൽ ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്ന മനശ്ശാസ്ത്ര ഗവേഷണ രീതി :
ക്രിയാഗവേഷണത്തിൻറെ പിതാവ് ആര് ?