കണികാസിദ്ധാന്തം ആവിഷ്ക്കരിച്ചത് - ഐസക്ക് ന്യൂട്ടൺ ( 1675 ൽ )
സ്വയം പ്രകാശിക്കുന്ന ഒരു പദാർത്ഥത്തിൽ നിന്നു പുറപ്പെടുന്ന അതിസൂക്ഷ്മവും ,അദൃശ്യവും ഇലാസ്തികതയുള്ളതും, ഗോളാകൃതി ഉള്ളതുമായ കണങ്ങളുടെ പ്രവാഹമാണ് പ്രകാശം എന്നതായിരുന്നു ന്യൂട്ടന്റെ കണ്ടെത്തൽ
കണികാസിദ്ധാന്തം വിശദീകരിച്ച പ്രകാശപ്രതിഭാസങ്ങൾ - പ്രതിഫലനം , അപവർത്തനം
പ്രതിഫലനം - മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം
അപവർത്തനം - പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം
പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ്
പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്സ്വെൽ