ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?
Answer:
B. രണ്ടുസംസ്ഥാനങ്ങളും കൂടി
Read Explanation:
ഗവര്‍ണര്‍
ഭരണഘടനയിലെ ആർട്ടിക്കിൾ 153 ആണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
സംസ്ഥാനത്തിന്റെ കാര്യ നിർവഹണ വിഭാഗത്തിന്റെ തലവനാണ് ഗവർണർ
ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതി ആയിരിക്കും
ഗവർണറെ നീക്കം ചെയ്യുന്നതും രാഷ്ട്രപതി ആയിരിക്കും
ഗവർണർ ആവാനുള്ള യോഗ്യത
ഇന്ത്യൻ പൗരൻ ആയിരിക്കണം
35 വയസ്സ് പൂർത്തിയായിരിക്കണം
നിലവിൽ പാർലമെന്റിന്റെയും സംസ്ഥാന നിയമസഭയുടെയും അംഗമാകാത്തതും ഭരണഘടനാ പദവി വഹിക്കാത്തതുമായ വ്യക്തി ആയിരിക്കണം
1956 ലെ ഏഴാം ഭേദഗതി പ്രകാരം ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിക്കാവുന്നതാണ്