App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തെ ആദ്യത്തെ ജനറല്‍ ആശുപത്രി , ആദ്യ മാനസികരോഗാശുപത്രി എന്നിവ ആരംഭിച്ചത്‌ ആരാണ് ?

Aസ്വാതി തിരുനാൾ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cവേണാട് ഉടമ്പടി

Dആയില്യം തിരുനാള്‍ രാമവര്‍മ്മ

Answer:

D. ആയില്യം തിരുനാള്‍ രാമവര്‍മ്മ

Read Explanation:

ആയില്യം തിരുനാൾ രാമവർമ്മ 

  • 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.

  • രോഗ പ്രതിരോധനത്തിനായി സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ ഏർപ്പെടുത്തി.

  • വിക്ടോറിയ രാജ്ഞിയിൽ നിന്നും 'മഹാരാജ' എന്ന പദവി നേടി.

  • തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയ ഭരണാധികാരി.

  • തിരുവനന്തപുരത്ത് മാനസികാരോഗ്യകേന്ദ്രം , ജനറൽ ആശുപത്രി എന്നിവ നിർമിച്ച ഭരണാധികാരി.

  • 1865 ൽ പണ്ടാരപ്പാട്ട വിളംബരവും 1867 ൽ ജന്മികുടിയാൻ വിളംബരവും പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവാണ് ആയില്യം തിരുനാൾ

  • 1869 ൽ നിയമസഭ മന്ദിരം നിർമിക്കുമ്പോൾ തിരുവതാംകൂർ ഭരണാധികാരി.

 


Related Questions:

വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?
Who made temple entry proclamation?
തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതുലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ദേവസ്വം ക്ഷ്രേതങ്ങളില്‍ മൃഗബലി, ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി.

2.വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത്‌ റാണി സേതുലക്ഷ്മിഭായുടെ ഭരണ കാലഘട്ടത്തിലായിരുന്നു.

3.നായര്‍ ആക്ട്‌ നിലവില്‍ വന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി.

4.തിരുവിതാംകൂറില്‍ ഗ്രാമപഞ്ചായത്ത്‌ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി.

തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി ?