Question:

അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Aകെ.പി.കേശവ മേനോൻ

Bമൂർക്കോത്ത് കുമാരൻ

Cവാഗ്‌ഭടാനന്ദൻ

Dസഹോദരൻ അയ്യപ്പൻ

Answer:

C. വാഗ്‌ഭടാനന്ദൻ

Explanation:

മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച നവോത്ഥാന നായകരിൽ ഒരാളാണ് വാഗ്‌ഭടാനന്ദൻ. 1917-ല്‍ വാഗ്‌ഭടാനന്ദൻ 'ആത്മവിദ്യാസംഘം' രൂപവല്‍ക്കരിച്ചപ്പോള്‍ മുഖപത്രമായി 1921-ൽ 'അഭിനവ കേരളം' തുടങ്ങി. "ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍'' - എന്നായിരുന്നു 'അഭിനവ കേരള'ത്തിന്റെ മുഖവാചകം.


Related Questions:

വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് കാരാട്ട് ഗോവിന്ദൻ കുട്ടി മേനോന് നൽകിയതാര് ?

ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്?