Question:
1930, 1931, 1932 എന്നീ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ?
Aഗാന്ധിജി
Bബി.ആർ. അംബേദ്കർ
Cജവഹർലാൽ നെഹ്റു
Dസർദാർ വല്ലഭായ് പട്ടേൽ
Answer:
B. ബി.ആർ. അംബേദ്കർ
Explanation:
വട്ടമേശ സമ്മേളനങ്ങൾ
ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ INCയെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ.
വട്ടമേശ സമ്മേളനങ്ങൾ നടന്നത് ലണ്ടനിലാണ്
ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1930
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ.
ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു.
എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ സാമ്പത്തിക നേതാക്കളും ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തില്ല.
ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.
രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931
രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജിയും പങ്കെടുത്തു
രണ്ടാം വട്ടമേശ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സരോജിനി നായിഡു
പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം ഈ സമ്മേളനം ഒരു പരാജയമായിരുന്നു.
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം - 1932
46 പ്രതിനിധികൾ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്.
ഇന്ത്യയിൽനിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളാരും മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
ബ്രിട്ടനിൽ നിന്നുള്ള ലേബർ പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും സമ്മേളനത്തിൽ പങ്കെടുത്തില്ല.