App Logo

No.1 PSC Learning App

1M+ Downloads
1999 ലെ കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Aഎ.ബി വാജ്‌പേയ്

Bപി.വി നരസിംഹ റാവു

Cരാജീവ് ഗാന്ധി

Dഎച്ച്.ഡി ദേവഗൗഡ

Answer:

A. എ.ബി വാജ്‌പേയ്

Read Explanation:

അടൽ ബിഹാരി വാജ്‌പേയി

  • ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു
  • ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 
  • 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
  • കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്.
  • കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.
  • ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.
  • ജൂലൈ 26-നു പോരാട്ടം അവസാനിച്ചു.
  • ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു.

Related Questions:

Which of the following writs can be used against a person believed to be holding a public office he is not entitled to hold ?

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.

നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?
In India, political parties are given "recognition" by :