Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

Aആനന്ദതീർത്ഥൻ

Bശങ്കരാചാര്യൻ

Cവാഗ്ഭടാനന്ദൻ

Dആഗമാനന്ദ സ്വാമി

Answer:

D. ആഗമാനന്ദ സ്വാമി

Read Explanation:

ആഗമാനന്ദൻ

  • കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ആഗമാനന്ദൻ.
  • 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.
  • കാലടിയിൽ ഇദ്ദേഹം സ്ഥാപിച്ച സംസ്കൃത വിദ്യാലയം ആണ്  ബ്രഹ്മാനന്ദോദയം.
  • അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആഗമാനന്ദ സ്വാമികളാണ്.
  • വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

Related Questions:

മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത് ?
എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു ?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ ഏത് ?
The Achipudava strike was organized by?