App Logo

No.1 PSC Learning App

1M+ Downloads
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?

Aചട്ടമ്പി സ്വാമികൾ

Bബ്രഹ്മാനന്ദ ശിവയോഗി

Cസ്വാമി വിവേകാനന്ദ

Dരാമകൃഷ്ണ പരമഹംസ

Answer:

B. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

ബ്രഹ്മാനന്ദ ശിവയോഗി:

  • ജനനം : 1852, ഓഗസ്റ്റ് 26
  • ജന്മ സ്ഥലം : കൊല്ലങ്കോട്, പാലക്കാട്
  • പിതാവ് : കുഞ്ഞി കൃഷ്ണ മേനോൻ
  • മാതാവ് : നാണിയമ്മ
  • പത്നി : തവുകുട്ടിയമ്മ
  • ബാല്യകാല നാമം : ഗോവിന്ദൻകുട്ടി
  • യഥാർഥ നാമം : കാരാട്ട് ഗോവിന്ദ മേനോൻ
  • അന്തരിച്ച വർഷം : 1929, സെപ്റ്റംബർ 10

ബ്രഹ്മാനന്ദ ശിവയോഗി അറിയപ്പെടുന്ന മറ്റ് പേരുകൾ: 

  • കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത് : ഗോവിന്ദൻകുട്ടി
  • 'ബ്രഹ്മാനന്ദ ശിവയോഗി' എന്ന പേര് നൽകിയത് : അയ്യത്താൻ ഗോപാലൻ 
  • “പുരുഷ സിംഹം” 
  • “നിരീശ്വരവാദികളുടെ ഗുരു” 
  • “ആലത്തൂർ സ്വാമികൾ”
  • “സിദ്ധ മുനി”
  • വിഗ്രഹാരാധന എതിർത്ത നവോത്ഥാന നായകൻ
  • “മനസ്സാണ് ദൈവം” എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്
  • സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം : വിദ്യാപോഷിണി (1899). 
  • സ്വവസതിയിൽ ഗുരുകുലം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ് 
  • ബ്രഹ്മാനന്ദസ്വാമി ശിവയോഗി കോളേജ് സ്ഥിതിചെയ്യുന്നത്  : ആലത്തൂർ, പാലക്കാട്. 
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ ഗുരു : കൂടല്ലൂർ ശാസ്ത്രികൾ.
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ : വാഗ്ഭടാനന്ദൻ. 
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ സംസ്കൃത അധ്യാപകൻ : പത്മനാഭ ശാസ്ത്രി.
  • ബ്രഹ്മാനന്ദ ശിവയോഗി പാലക്കാട് ജില്ലയിലെ ആലത്തൂർ സ്കൂളിൽ സംസ്കൃത അധ്യാപകൻ ആയത് : 1899.

പ്രധാന കൃതികൾ:

  • സിദ്ധാനുഭൂതി
  • ജ്ഞാനക്കുമ്മി
  • ആനന്ദ ഗുരു ഗീത
  • ആനന്ദ ഗണം
  • ആനന്ദ ദർശനം
  • ആനന്ദ വിമാനം
  • ആനന്ദ കുമ്മി
  • ആനന്ദ സൂത്രം
  • ആനന്ദ സോപാനം
  • ആനന്ദ കല്പദ്രുമം
  • ആനന്ദ് മത പരസ്യം 
  • ആനന്ദ ഗാനം
  • ബ്രഹ്മ സങ്കീർത്തനം
  • ശിവയോഗ രഹസ്യം
  • രാജയോഗ രഹസ്യം
  • വിഗ്രഹാരാധന ഖണ്ഡനം
  • സ്ത്രീ വിദ്യാപോഷിണി
  • മോക്ഷപ്രദീപം

Related Questions:

നീർമാതളം പൂത്ത കാലം എന്ന നോവൽ രചിച്ചതാര്?
നെയ്പ്പായസം എന്ന ചെറുകഥ രചിച്ചതാര്?
  • എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

    a) ഓടക്കുഴൽ

    1) എസ്. കെ. പൊറ്റെക്കാട്

    b) രണ്ടാമൂഴം

    2) തകഴി

    C) ഒരു ദേശത്തിന്റെ കഥ

    3) ജി. ശങ്കരക്കുറുപ്പ്

    d) കയർ

    4) എം.ടി. വാസുദേവൻ നായർ

    5) ഒ. വി. വിജയൻ

"മുത്തശ്ശി" ആരുടെ കൃതിയാണ്?
പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?