App Logo

No.1 PSC Learning App

1M+ Downloads
അനു നാലാം ക്ലാസ്സിൽ എല്ലാ പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. എന്നാൽ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോഴോ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പറ്റിയ മാർഗ്ഗം :

Aനിരീക്ഷണം

Bക്രിയഗവേഷണം

Cഏകവ്യക്തിപഠനം

Dശോധകരീതി

Answer:

C. ഏകവ്യക്തിപഠനം

Read Explanation:

കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് വിവിധ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി - കേസ് സ്റ്റഡി (ഏകവ്യക്തിപഠനം)

 

  • സാമൂഹിക സൂക്ഷ്മ ദർശിനി (Social Microscope) എന്ന് വിശേഷിപ്പിക്കുന്ന പഠന രീതി - കേസ് സ്റ്റഡി 

കേസ് സ്റ്റഡി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന മേഖലകൾ :-

    • ക്ലിനിക്കൽ സൈക്കോളജി
    • വിദ്യാഭ്യാസ മനഃശാസ്ത്രം
    • വൈജ്ഞാനിക മാനശാസ്ത്രം
    • തൊഴിൽ മനശാസ്ത്രം

 

  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്. 

 

കേസ് സ്റ്റഡിയുടെ ശാസ്ത്രീയ ഘട്ടങ്ങൾ :-

    • കേസ് തെരഞ്ഞെടുക്കൽ
    • പരികല്പന രൂപപ്പെടുത്തൽ
    • സ്ഥിതി വിവരശേഖരണം
    • വിവരവിശകലനം
    • സമന്വയിപ്പിക്കൽ (Synthesis)
    • പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കൽ
    • റിപ്പോർട്ട് തയ്യാറാക്കൽ

Related Questions:

ഉദാത്തീകരണം എന്നാൽ ?
സംപ്രത്യക്ഷണ പരീക്ഷ എന്നറിയപ്പെടുന്ന പരീക്ഷ ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

  1. തീമാറ്റിക് അപ്പർ സെഷൻ ടെസ്റ്റ്
  2. റോഷക് മഷിയൊപ്പ് പരീക്ഷ
  3. വൈയക്തിക പ്രശ്നപരിഹരണ രീതി
    വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും ഉപയോഗിക്കുന്ന രീതി ?
    ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി