App Logo

No.1 PSC Learning App

1M+ Downloads
അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?

Aകാർബൺ കുടുംബം

Bനൈട്രജൻ കുടുംബം

Cഉൽകൃഷ്ട വാതകങ്ങൾ

Dഹാലൊജനുകൾ

Answer:

C. ഉൽകൃഷ്ട വാതകങ്ങൾ

Read Explanation:

ഉൽകൃഷ്ട വാതകങ്ങൾ:

  • പീരിയോഡിക് ടേബിളിലെ 18 ആം ഗ്രൂപ്പിലെ മൂലകങ്ങളായ ഹീലിയം, നിയോൺ, ആർഗോൺ, ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവയാണ് ഉൽകൃഷ്‌ട വാതകങ്ങൾ
  •  ഇവ ഏകാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്
  • സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു.
  • വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട്

Related Questions:

താഴെ തന്നിരിക്കുന്നവയിൽ, ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ ഏതെല്ലാം ആണ് ?

  1. ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.
  2. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു പിരീഡിൽ തന്നെ ഉൾപ്പെടുത്തി.
  3. ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നു.
    കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
    മോസ്കോവിയത്തിന്റെ അറ്റോമിക നമ്പർ ---?
    ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് സംക്രമണ ലോഹങ്ങൾ എന്ന് വിളിക്കുന്നത് ?

    ചുവടെ നൽകിയിരിക്കുന്നവയിൽ, മൂലകങ്ങളുടെ പേരുകൾ ഇവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരിൽ നിന്നും ലഭിച്ചവ എതെല്ലാം ?

    1. ടെന്നെസിൻ
    2. ഒഗനെസൻ
    3. സീബോർഗിയം
    4. നിഹോണിയം