App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ കോളനികളിൽ ബ്രിട്ടൺ 'ഗ്രാൻവില്ലെ നയങ്ങൾ' നടപ്പിലാക്കിയ കാലഘട്ടം?

A1763 മുതൽ 1765 വരെ

B1861 മുതൽ1865 വരെ

C1773 മുതൽ 1775 വരെ

D1780 മുതൽ 1785 വരെ

Answer:

A. 1763 മുതൽ 1765 വരെ

Read Explanation:

ഗ്രാൻവില്ലെ നയങ്ങൾ  (Granville Measures)

  • സപ്തവല്സര യുദ്ധത്തിന് ശേഷം  ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.
  • 1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്
  • ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville Measures  എന്ന പേര് ലഭിച്ചത്

ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയമങ്ങൾ:

  • 1764 ലെ പഞ്ചസാര നിയമം
    • ഈ നിയമ പ്രകാരം ഫ്രാൻസിൽ നിന്നും സ്പെയിനിൽ  നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് അമിത നികുതി ഏർപ്പെടുത്തി.
  • കറൻസി നിയമം 1764
    • അമേരിക്കൻ കറൻസിയുടെ അച്ചടി നിർത്തലാക്കി
  • കോർട്ടറിങ് നിയമം 1765
    • ബ്രിട്ടീഷ് ഗവൺമെന്റ്റിന് ബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി
  • സ്റ്റാമ്പ് നിയമം 1765
    • രേഖകൾ പേപ്പറുകൾ ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി

Related Questions:

സൈന്യത്തിന്റെ തലവനായി രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് തെരഞ്ഞെടുത്തത് ആര്?
The event of Boston Tea Party took place in the year of?
ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന
അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?.
The ____________ in the Colony of Virginia was the first permanent English settlement in the America.