App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ചാർട്ടർ ആക്‌ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?

Aജോൺ ഷോർ

Bറിച്ചാർഡ് വെല്ലസ്ലി

Cജോർജ്ജ് ബാർലോ

Dവില്യം ബെന്റിക്ക്

Answer:

A. ജോൺ ഷോർ

Read Explanation:

ചാർട്ടർ ആക്റ്റ്‌ 1793

  • ചാർട്ടർ ആക്റ്റ്‌ 1793 എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്.
  • ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 എന്നും ഈ നിയമം അറിയപ്പെടുന്നു.

  • ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകിയിരുന്നു

  • പിന്നീട് ഈ കുത്തകാവകാശം വീണ്ടു, ഇരുപതു വർഷത്തേക്കു കൂടി  പുതുക്കുന്നതിനായിടുള്ള ചർച്ചകളുടെ ഫലമായിരുന്നൂ 1793ലെ ചാർട്ടർ ആക്റ്റ്‌

1793ലെ ചാർട്ടർ ആക്റ്റ്‌ പ്രകാരം ചുവടെ നൽകിയിരിക്കുന്ന വ്യവസ്ഥകൾ നിലവിൽ വന്നു

  • കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.

  • ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.

  • പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.

  • ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.

NB:1813ൽ മറ്റൊരു ചാർട്ടർ അക്റ്റ് ലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുളള വാണിജ്യക്കരാർ ചില ഭേദഗതികളോടെ വീണ്ടും ഇരുപതു കൊല്ലത്തേക്കു പുതുക്കപെട്ടു.


Related Questions:

Who among the following was/were associated with the introduction of Ryotwari Settlement in India during the British rule?

  1. Lord Cornwallis

  2. Alexander Read

  3. Thomas Munro

Select the correct answer using the code given below:

ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?

1) ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച ഗവർണർ ജനറൽ  

2) രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തി

3) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ 

മുകളിൽ പറഞ്ഞ പ്രസ്താവനകൾ ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടതാണ് ? 

Who established the judicial organization in India?
ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?