ഒരു വസ്തു ഒരു സ്ഥാനത്തു നിന്നും മറ്റൊരു സ്ഥാനത്തേക്ക് ഏതു പാതയിലൂടെ ആയാലും സഞ്ചരിക്കുന്ന ആദ്യ സ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം.
സ്‌ഥാനാന്തരത്തിന്റെ യൂണിറ്റ് - മീറ്റർ (m)
സ്‌ഥാനാന്തരത്തിന്റെ മൂല്യം ദൂരത്തിന്റെ അളവിനോട് തുല്യമോ അതിൽ കുറവോ ആയിരിക്കും.
നേർരേഖയിലൂടെ ഒരേ ദിശയിൽ സഞ്ചരി ക്കുമ്പോൾ ആണ് ഒരു വസ്തു സഞ്ചരിക്കുന്ന ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തുല്യമാകുന്നത്.