App Logo

No.1 PSC Learning App

1M+ Downloads
ആരുടെ സിദ്ധാന്തത്തിൻ്റെ മാറ്റത്തോടു കൂടിയ ഒരു തുടർച്ചയായാണ് സ്കിന്നർ പ്രവർത്തനാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ?

Aപിയാഷെ

Bപാവ്‌ലോവ്

Cകോഹ്ളർ

Dവാട്സൺ

Answer:

B. പാവ്‌ലോവ്

Read Explanation:

സ്കിന്നർ 

  • പാവ്‌ലോവിൻ്റെ S-R ഈ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്കിന്നർ പ്രവർത്തനാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത്. 
  • പാവ്ലോവ് ആവിഷ്കരിച്ച  S-R സിദ്ധാന്തത്തിൻ്റെ മാറ്റത്തോടു  കൂടിയ ഒരു തുടർച്ചയാണ് പ്രവർത്തനാനുബന്ധ സിദ്ധാന്തം. 
  • ചോദകത്തിന് അനുസരിച്ച് പ്രതികരണം ഉണ്ടാകുന്നു എന്നണ്  പാവ്ലോവ് S-R സിദ്ധാന്തത്തിൽ പറഞ്ഞതെങ്കിൽ സ്കിന്നർ  പ്രതികരണത്തിനനുസരിച്ച് ചോദകത്തെ (R-S) മാറ്റി പ്രതിഷ്ഠിച്ചു. 
  • പാവ്‌ലോവിൻ്റെ S-R ബന്ധത്തെ സ്കിന്നർ R-S ബന്ധമാക്കി.
  • പ്രബലനമാണ് സ്കിന്നറുടെ സിദ്ധാന്തത്തിൻ്റെ കേന്ദ്രബിന്ദു.
  • അഭിലഷണീയമായ പ്രതികരണത്തിന് ഉടൻതന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം.
  • ഓരോ പ്രതികരണത്തിന്റേയും  അനന്തരഫലമാണ് വ്യവഹാരത്തിൻറെ രൂപപ്പെടലിൽ നിർണായകമാകുന്നത്.
  • പഠിതാക്കളിൽ അഭിപ്രേരണ ജനിപ്പിക്കാൻ പ്രശംസ, ഗ്രേഡ്, മെഡലുകൾ, സമ്മാനങ്ങൾ തുടങ്ങിയ പ്രബലനങ്ങൾ ഉപയോഗിക്കാം.

പ്രബലനം 2 തരം

  1. ധന പ്രബലനം (Positive Re inforcement)
  2. ഋണ പ്രബലനം (Negative Re inforcement)

Related Questions:

Who is the centre of education?
കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കൽ, കൊഴിഞ്ഞുപോക്ക് തടയൽ, വിവിധ തരത്തിലുള്ള വിടവുകൾ നികത്തൽ എന്നിവയിലൂടെ സെക്കൻഡറി പഠനം നിലനിർത്താൻ ഉദ്ദേശിച്ചുള്ള കേരള സർക്കാർ പദ്ധതിയുടെ പേര് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
കുട്ടികളിൽ സർഗാസ്മകത പോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമാണ് ?

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് എന്ന് പറഞ്ഞത് ക്രോ ആൻഡ് ക്രോ
  2. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം എന്ന് പറഞ്ഞത് കാൻ്റ്
  3. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്