App Logo

No.1 PSC Learning App

1M+ Downloads
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് --

Aഹൈഡ്രജൻ

Bസോഡ്യം

Cക്ലോറിൻ

Dഅമോണിയ

Answer:

A. ഹൈഡ്രജൻ

Read Explanation:

ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് ഹൈഡ്രജൻ . കത്തുന്ന വാതകമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ കണ്ടെത്തിയത് ഹെൻറി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. ഏറ്റ വും ഭാരം കുറഞ്ഞ വാതകമാ ണ് ഹൈഡ്രജൻ. അതിനാൽ ഹൈഡ്രജൻ നിറച്ച ബലൂ ണുകൾ ഉയർന്നുപൊങ്ങും. റോക്കറ്റുകളിൽ ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നു. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കു ന്ന മോട്ടോർ വാഹനങ്ങളും ഇന്ന് നിലവിലുണ്ട് 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ പരീക്ഷണാർഥം ഒരു ഹൈഡ്രജൻ ബസ്സ് നിരത്തിലിറക്കിക്കഴിഞ്ഞു. ജലം ഉൽപാദിപ്പിക്കുന്നത് ' എന്നാണ് ഹൈഡ്രജൻ എന്ന പദത്തിന്റെ അർഥം. ഹൈഡ്രജൻ ഓക്സിജനുമായി പ്ര വർത്തിച്ചാൽ ജലമുണ്ടാകും. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കാം. ഭാവിയുടെ ഊർജവാഗ്ദാനമാണ് ഹൈഡ്രജൻ.


Related Questions:

പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്