App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്ന മലനിര ഏത്?

Aകാരകോറം

Bലഡാക്ക്

Cസസ്കർ

Dനാഗാകുന്നുകൾ

Answer:

A. കാരകോറം

Read Explanation:

  • പാകിസ്താൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ജിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ്‌ കാറക്കോറം.
  • ഏഷ്യയിലെ ഏറ്റവും വലിയ പർവ്വതനിരകളിൽപ്പെട്ടതാണ്‌ ഇത്.
  • ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.
  • 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാൾ 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്.
  • ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്.
  • 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.

Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവതനിര ?
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?