App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

Aസി. സുബ്രഹ്മണ്യം

Bഎം. എസ്. സ്വാമിനാഥൻ

Cഡോ. ബോർലോഗ്

Dവർഗ്ഗീസ് കുര്യൻ

Answer:

D. വർഗ്ഗീസ് കുര്യൻ

Read Explanation:

'ഓപ്പറേഷൻ ഫ്ലഡ്' അഥവാ ധവള വിപ്ലവം

  • ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ലഡ്' അഥവാ ധവള വിപ്ലവം രാജ്യത്തിന്റെ ക്ഷീര വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു പ്രധാന സംരംഭമാണ്

  • 970-ൽ ആരംഭിച്ച ഓപ്പറേഷൻ ഫ്ലഡ്, ലോകത്തിലെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയായിരുന്നു. ഇന്ത്യയുടെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്.

പ്രധാന ലക്ഷ്യങ്ങൾ.

  • പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക

  • കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക

  • ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പാൽ ലഭ്യമാക്കുക

  • ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഡോ. വർഗ്ഗീസ് കുര്യൻ ആണ്.

  • ഗുജറാത്തിലെ ആനന്ദിൽ ആരംഭിച്ച "അമുൽ" (AMUL) എന്ന ക്ഷീര സഹകരണ പ്രസ്ഥാനം ഓപ്പറേഷൻ ഫ്ലഡിന്റെ ഒരു മാതൃകയായി വർത്തിച്ചു.


Related Questions:

കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ ?
Which type of farming involves capital-intensive input and is linked to industries?
In which state in India was wet farming implemented?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കൃഷിരീതി തിരിച്ചറിയുക :

  • ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി 

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി

  • നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.

  • അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം

ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം :