App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര് ?

Aഉപരാഷ്ട്രപതി

Bരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dലോക്സഭാ സ്പീക്കര്‍

Answer:

B. രാഷ്ട്രപതി

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്നത് - ആർട്ടിക്കിൾ 52

ഭരണഘടന അനുസരിച്ച് ഇന്ത്യൻ യൂണിയൻറെ പരമോന്നത അധികാരി രാഷ്ട്രപതിയാണ്

ഇന്ത്യയുടെ സർവസൈന്യാധിപൻ പ്രഥമ പൗരൻ സായുധസേന വിഭാഗങ്ങളുടെ പരമോന്നത മേധാവി എന്നീ പദവികൾക്ക് എല്ലാം അർഹനായ വ്യക്തി രാഷ്ട്രപതിയാണ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത് ഇലക്ഷൻ കമ്മീഷൻ ആണ്

രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്

പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി 5 വർഷം ആണ്

രാഷ്ട്രപതി തൻറെ രാജിക്കത്ത് സമർപ്പിക്കുന്നത് ഉപരാഷ്ട്രപതിക്കാണ്


Related Questions:

തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ?
കേന്ദ്ര വിജിലൻസ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് ആരാണ് ?
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതാര് ?
തത്വചിന്തകനായ ഇന്ത്യൻ പ്രസിഡൻറ് എന്നറിയപ്പെട്ടത്: