App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് എന്ത് ?

Aബ്രഹ്മസമാജം സ്ഥാപിച്ചു

Bസ്ത്രീകളുടെ പദവി ഉയ൪ത്തുന്നതിനായി പ്രവ൪ത്തിച്ചു

Cഇന്ത്യന്‍ സമുഹത്തിൻ്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യൻസമൂഹത്തിൻ്റെ ആധുനികവൽക്കരണത്തിനായി വാദിച്ച ആദ്യത്തെയാൾ രാജാ റാം മോഹൻ റായ് ആണ്.
  • ജാതിവ്യവസ്ഥയെയും 'സതി' എന്ന ദുരാചാരത്തെയും ശക്തമായി എതിർത്ത അദ്ദേഹം ബംഗാ ളിൽ 'ബ്രഹ്മസമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചു.
  • വിവിധ ജാതികളായി വിഭജിക്കപ്പെട്ട അന്നത്തെ ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥാനത്ത് ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
  • ഇത് ഇന്ത്യക്കാരിൽ രാജ്യസ്നേഹം വളരാനുള്ള സാഹചര്യം സൃഷ്‌ടിച്ചു.
  • അങ്ങനെ രാഷ്ട്രത്തിന്റെ ഐക്യവും സാമൂഹിക പരിഷ്‌കരണത്തിന്റെ ലക്ഷ്യമായി മാറി.
  • സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • ഇതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ സാമൂഹികപരിഷ്‌കരണത്തിനുവേണ്ടി വാദിച്ചു കൊണ്ട് മുന്നോട്ടു വന്നു

Related Questions:

ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?

ദേശീയസമരകാലത്തെ വർത്തമാന പത്രങ്ങൾ നൽകിയ സംഭാവനകൾ ഏതെല്ലാമായിരുന്നു ?

  1. ഇന്ത്യയുടെ ഓരോ ഭാഗത്തും നടക്കുന്ന അടിച്ചമർത്തലിനെയും മർദകഭരണത്തെയും കൂട്ടക്കൊലയെയും കുറിച്ച് ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് വിവരം നൽകി
  2. ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി
  3. പ്ലേഗ്, ക്ഷാമം എന്നിവ മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ട വാർത്ത ഇന്ത്യയിലെമ്പാടും എത്തിച്ചു
    ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?
    ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?
    ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിച്ചതാര് ?