ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ആര് ?Aആനിബസൻറ്റ്Bസ്വാമി വിവേകാനന്ദൻCസ്വാമി ദയാനന്ദ സരസ്വതിDആത്മാറാം പാണ്ഡുരംഗ്Answer: A. ആനിബസൻറ്റ് Read Explanation: തിയോസഫിക്കൽ സൊസൈറ്റി 1875 ൽ ന്യൂയോർക്ക് രൂപം കൊണ്ടു. ഹെലെനാ ബ്ളാവാത്സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. ലോകമെമ്പാടും ജാതി, വർഗ്ഗ, നിറം, ദേശ വ്യത്യാസങ്ങളില്ലാതെ വിശ്വ സാഹോദര്യം പരിപോഷിപ്പിക്കുകയും നിലനിർത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം, തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ചെന്നൈയിലെ അഡയാറിലാണ്. ആനി ബസന്റ് ആയിരുന്നു അടയാറിൽ സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന നേതാവ്. മലബാറിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വ്യക്തി : മഞ്ചേരി രാമയ്യർ Read more in App