App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?

Aഅക്ഷരമാലാക്രമം അടിസ്ഥാനപ്പെടുത്തി

Bഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച്

Cഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര അടിസ്ഥാനപ്പെടുത്തി

Dജനസാന്ദ്രത പരിഗണിച്ച്

Answer:

C. ഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര അടിസ്ഥാനപ്പെടുത്തി

Read Explanation:

  • ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് നമ്പറുകൾ നൽകിയിരിക്കുന്നത് 'ഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര (India and adjoining countries map series) അടിസ്‌ഥാനമാക്കിയാണ്.

  • ഈ പരമ്പരയിൽ ഉൾപ്പെട്ട ഷീറ്റുകൾ ഓരോന്നും 1:1000000 എന്ന തോതിലായതിനാൽ ഇവ മില്യൺ ഷീറ്റുകളെന്നറിയപ്പെടുന്നു.

  • 4 ഡിഗ്രി അക്ഷാംശവും 4 ഡിഗ്രി രേഖാംശവും വ്യാപ്തിയായി ഉൾക്കൊള്ളുന്ന മില്യൺ ഷീറ്റുകൾക്ക് 1 മുതൽ 105 വരെ നമ്പറുകൾ നൽകിയിരിക്കുന്നു.

  • ഈ നമ്പറുകളാണ് സൂചക നമ്പറുകൾ (Index number)

Related Questions:

Find the local wind that blows in southern India during the summer.
ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം ?

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂപ്രദേശങ്ങളുടെ കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കുന്നതിനായി, വരയ്ക്കുന്ന രേഖകളാണ്, ‘രേഖാംശ രേഖകൾ’.
  2. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള രേഖാംശ പ്രദേശങ്ങളെയാണ്, ‘ഡോൾഡ്രം മേഖല / നിർവാത മേഖല’ എന്നറിയപ്പെടുന്നത്.
  3. ജൂൺ 22നാണ്, ഉത്തരായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
  4. ഡിസംബർ 21നാണ്, ദക്ഷിണായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.

    ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :

    1. പർവതങ്ങളുടെ സ്ഥാനം
    2. മൺസൂണിന്റെ ഗതി
    3. ഭൂഖണ്ഡത്തിന്റെ സ്ഥാനം
    4. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
      'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?