App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :

Aരാഷ്ട്രപതി

Bസ്പീക്കർ

Cപ്രധാനമന്ത്രി

Dഉപരാഷ്ട്രപതി

Answer:

D. ഉപരാഷ്ട്രപതി

Read Explanation:

ഉപരാഷ്ട്രപതി

  • ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പദവിയുള്ള വ്യക്തി
  • ഇന്ത്യൻ ഭരണഘടന 63-ആം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടാകേണ്ടതാണ്
  • ഉപരിസഭയിൽ (രാജ്യസഭ) അധ്യക്ഷത വഹിക്കുകയാണ് പ്രധാന ചുമതല.
  • രാഷ്‌ട്രപതി സ്ഥാനത്തിന് ഏതെങ്കിലും കാരണവശാൽ (മരണം, രാജി, അയോഗ്യത) ഒഴിവു വരികയാണെങ്കിൽ പരമാവധി ആറുമാസം വരെ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതി സ്ഥാനം വഹിക്കാവുന്നതാണ്.
  • ആ കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഉണ്ടായിരിക്കും. 

  • 35 വയസ്സു പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളതുമായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ അർഹതയുണ്ട്
  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് - ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ
  • ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 66(3)
  • ഉപരാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം
  • ഉപരാഷ്ട്രപതി രാജി നല്‍കുന്നത്‌ - രാഷ്ട്രപതിയ്ക്ക്‌
  • ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്‌ - രാജ്യസഭയില്‍

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ
  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച വനിതകള്‍ - മനോഹര നിര്‍മ്മല ഹോൾക്കർ, നജ്മ ഹെപ്ത്തുള്ള
  • ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌, ഉപരാഷ്ട്രപതി, ആക്ടിംഗ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി - ജസ്റ്റീസ്‌ ഹിദായത്തുള്ള

Related Questions:

കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
സർവ്വകലാശാലയിൽ നിന്നും മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകൾക്ക് വിദ്യാർത്ഥികൾക്ക് അവകാശമുണ്ട് എന്ന വിധി കോടതി പുറപ്പെടുവിച്ചത് ഏത് വർഷമാണ് ?
നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമാണം പാസ്സാക്കി ?