App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "പിൻ തീയതി വച്ച ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :

Aക്രിപ്സ് മിഷന്‍

Bരണ്ടാം വട്ടമേശ സമ്മേളനം

Cകാബിനറ്റ്‌ മിഷന്‍

Dആഗസ്റ്റ് ഓഫർ

Answer:

A. ക്രിപ്സ് മിഷന്‍

Read Explanation:

ക്രിപ്സ് മിഷൻ 

  • രണ്ടാം ലോകമാഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ച ഒരു ദൗത്യസംഘമാണ് ക്രിപ്സ് മിഷൻ 
  • ക്രിപ്സ് മിഷന്റെ ചെയർമാൻ - സർ സ്റ്റാഫോർഡ് ക്രിപ്സ്
  • ലിൻലിത്ഗോ പ്രഭുവായിരുന്നു ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തുമ്പോൾ വൈസ്രോയി 
  • 1942 മാർച്ച് 22ന് ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തി 
  • രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനൊപ്പം നിൽക്കുകയാണെങ്കിൽ യുദ്ധാനന്തരം ഇന്ത്യക്കു സ്വയംഭരണാധികാര പദവി (Dominion status) നൽകാമെന്നതായിരുന്നു ക്രിപ്സ് മിഷന്റെ വാഗ്ദാനം.
  • ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്  ക്രിപ്‌സ് മിഷൻ്റെ ഈ വാഗ്ദാനം സ്വീകാര്യമായില്ല. 
  • മുസ്ലീങ്ങൾക്കു മാത്രമായി പാകിസ്താൻ എന്നൊരു രാജ്യം രൂപീകരിക്കുന്നതിനു പര്യാപ്തമായ നിർദ്ദേശങ്ങളില്ലാതിരുന്നതിനാൽ ക്രിപ്സിന്റെ നിർദ്ദേശങ്ങളെ മുസ്ലീം ലീഗും സ്വീകരിച്ചില്ല 
  •  'പിൻ തീയ്യതി വെച്ച ചെക്ക്' എന്നാണ്ഗാന്ധിജി ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത്.
  • ക്രിപ്സ് ദൗത്യം ഒരു സമ്പൂർണ പരാജയമായതോട ഇന്ത്യക്ക് ഉടൻ സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു

Related Questions:

ഗാന്ധിജി അഹ്മദാബാദിലെ തുണിമിൽ സമരത്തിൽ പങ്കെടുത്തത് ഏത് വർഷം?
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്?
The period mentioned in the autobiography of Gandhi
ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?
The 3rd phase of the National Movement began with the arrival of ..................