ഇവയിൽ ഏത് പുരാതന നാഗരികതയുമായിട്ടാണ് ഹാരപ്പൻ ജനതയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നത് ?
Aചൈനീസ് സംസ്കാരം
Bമെസൊപ്പൊട്ടേമിയ
Cപേർഷ്യൻ സാമ്രാജ്യം
Dഗ്രീക്ക് നാഗരികത
Answer:
B. മെസൊപ്പൊട്ടേമിയ
Read Explanation:
ഹാരപ്പൻ ജനത മഗാൻ,മെസോപ്പൊട്ടോമിയ എന്നീ സംസ്കാരങ്ങളുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു
മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹാരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads), തൂക്കക്കട്ടികളും ലഭിച്ചത് മേൽ സൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു.
മെസോപ്പോട്ടേമിയൻ രേഖകളിൽ ഹാരപ്പൻ സംസ്കൃതിയെ 'മെലൂഹ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്
മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിൽ 'മെലൂഹ'യെക്കുറിച്ച് പരാമർശമുണ്ട്
മെസൊപ്പൊട്ടേമിയക്കാർ 'ലാപിസ് ലസൂലി' വാങ്ങിയിരുന്നത് ഹാരപ്പയിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു