App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് :

Aആത്മനിയന്ത്രണം

Bഅഭിപ്രേരണ

Cസാമൂഹ്യ നൈപുണികൾ

Dസ്വാവബോധം

Answer:

B. അഭിപ്രേരണ

Read Explanation:

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)

  • ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും, തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് അഭിപ്രേരണ.

അഭിപ്രേരണയുടെ സവിശേഷതകൾ:

  1. താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയോ, സ്ഥാപനത്തിന്റെയോ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാനുള്ള സന്നദ്ധത.  
  2. അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള താൽപര്യം. 
  3. തിരിച്ചടികളിലും, പരാജയങ്ങളിലും പതറാതെ, ലക്ഷ്യ ബോധത്തോടെ മുന്നേറാനുള്ള കഴിവ്. 

Related Questions:

"Intellectual activity can be viewed in a three dimensional pattern." Who suggested this view point?
സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏത് ഭൗതിക മേഖലയുടെ വളർച്ചയ്ക്ക് സഹായകമാണ് ? '
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹവാർഡ് ഗാർഡ്നർ മുന്നോട്ടുവച്ച ആശയങ്ങളിൽ പെടുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, വിശിഷ്ട ഘടകം എന്നീ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?