Question:

ഏതു മൂലകത്തിന്റെ കുറവ് മൂലമാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്?

Aബോറോൺ

Bനൈട്രജൻ

Cമഗ്നീഷ്യം

Dമാംഗനീസ്

Answer:

B. നൈട്രജൻ

Explanation:

നൈട്രജൻ 

  • അറ്റോമിക നമ്പർ -
  • കണ്ടെത്തിയത് - ഡാനിയൽ റൂഥർഫോർഡ് 
  • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് - 78 %
  • അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് നൈട്രജൻ.
  • നൈട്രജൻ തന്മാത്രയിൽ ത്രിബന്ധനമാണ് ഉള്ളത്.
  • സസ്യവളർച്ചക്ക് അനിവാര്യമായ ഒരു മൂലകമാണ് നൈട്രജൻ
  • നൈട്രജൻ സംയുക്താവസ്ഥയിൽ മണ്ണിൽ കലരുമ്പോൾ സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ എളുപ്പമാണ്
  • നൈട്രജന്റെ കുറവ് മൂലമാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്
  • ജീവജാലങ്ങൾ നൈട്രേറ്റ്സ് രൂപത്തിലാണ് മണ്ണിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നത് 
  • ഇടിമിന്നലുണ്ടാകുമ്പോൾ നൈട്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തം - നൈട്രിക് ഓക്സൈഡ് ( NO )
  • നൈട്രിക് ഓക്സൈഡ് കൂടുതൽ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തം - നൈട്രജൻ ഡൈ ഓക്സൈഡ് ( NO₂ )

Related Questions:

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?

അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍?

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?

Acetyl salicyclic acid is known as:

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?