App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്?

Aഏപ്രിൽ 2, 1915

Bഏപ്രിൽ 6,1916

Cഏപ്രിൽ 2, 1917

Dഏപ്രിൽ 6, 1917

Answer:

D. ഏപ്രിൽ 6, 1917

Read Explanation:

യു-ബോട്ട് യുദ്ധവും,അമേരിക്കയുടെ രംഗപ്രവേശവും 

  • യു-ബോട്ട് യുദ്ധം,അറ്റ്ലാൻ്റിക് യുദ്ധം എന്നും അറിയപ്പെടുന്നു 
  • ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അന്തർവാഹിനികളും (യു-ബോട്ടുകൾ) സഖ്യകക്ഷികളുടെ കപ്പലുകളും തമ്മിലുള്ള ഒരു നാവിക സംഘട്ടനമായിരുന്നു ഇത് 
  • 1915-ൽ അന്തർവാഹിനികൾ ഉപയോഗിച്ച് ജർമ്മനി ബ്രിട്ടീഷ് പാസഞ്ചർ ലൈനറായിരുന്ന ആർഎംഎസ് ലുസിറ്റാനിയ എന്ന കപ്പലിനെ മുക്കി
  • ഈ സംഭവം അമേരിക്കക്കാരുൾപ്പെടെ 1,000-ലധികം സാധാരണക്കാരുടെ മരണത്തിന് കാരണമായി
  • ഇതോടെ ജർമ്മനിയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വന്നു 
  • 1917 ഏപ്രിലിൽ അമേരിക്ക ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിൽ രംഗപ്രവേശം ചെയ്തു
  • ഇത് ആത്യന്തികമായി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

Related Questions:

What event occurred as a result of the Serbian youth Gaverilo Prinsep assassination of Ferdinand heir to the throne of Austria?
കപടയുദ്ധ കാലത്ത് ജർമ്മനി കീഴടക്കിയ രാജ്യങ്ങളിൽ പെടാത്തത് ഏത് ?
തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?
Who occupied Alsace and Lorraine in 1871?
Who were the architects of the Treaty of Versailles after World War I?