Question:
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?
Aചാലനം
Bസംവഹനം
Cവികിരണം
Dഇവയൊന്നുമല്ല
Answer:
B. സംവഹനം
Explanation:
കരക്കാറ്റും, കടൽ കാറ്റും (Land breeze, Sea Breeze):
- വായുവിന്റെ താപീയ വികാസമാണ്, കരക്കാറ്റും, കടൽ ക്കാറ്റും
- വായുവിൽ പെട്ടെന്നുണ്ടാകുന്ന സങ്കോച വികാസങ്ങൾ ആണ് ശക്തമായ കാറ്റിന് കാരണമാകുന്നത്
- സംവഹനം വഴിയാണ് ഇവ ഉണ്ടാകുന്നത്
Note:
കരയ്ക്കും കടലിനും സൂര്യതാപം ഒരുപോലെയാണ് ലഭിക്കുന്നതെങ്കിലും, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്.
- പകൽ സമയത്ത്, സൂര്യതാപത്താൽ കര വേഗം ചൂടാകുന്നു. എന്നാൽ, കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടാകുന്നൊളളു.
- രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു. എന്നാൽ, കടൽ ജലം വളരെ സാവധാനത്തിൽ മാത്രമേ തണുക്കുന്നൊളളു.
കടൽ കാറ്റ് (Sea Breeze):
- പകൽ സമയത്ത്, കര കടലിനേക്കാൾ വേഗത്തിൽ ചൂടാകുന്നു
- അപ്പോൾ കരയ്ക്ക് മുകളിലുള്ള വായു ചൂട് പിടിച്ച് വികസിക്കുന്നു
- ഈ സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരുന്നു
- അങ്ങനെ, കടലിന്റെ മുകളിലുള്ള, താരതമ്യേന തണുത്ത വായു കരയിലേക്ക് വീശുന്നു
- ഇതാണ് കടൽ കാറ്റ്
കര കാറ്റ് (Land Breeze):
- രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു
- അങ്ങനെ കടലിന് മുകളിലുള്ള വായു, കരയ്ക്ക് മുകളിലുള്ള വായുവുമായി താരതമ്യം ചെയ്യുമ്പോൾ, ചൂട് കൂടുത്തലയിരിക്കും
- ഈ സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരുന്നു
- അങ്ങനെ കരയ്ക്ക് മുകളിലുള്ള താരതമ്യേന തണുത്ത വായു, കടലിന് മുകളിലേക്ക് പ്രവഹിക്കുന്നു
- ഇതാണ് കര കാറ്റ്