App Logo

No.1 PSC Learning App

1M+ Downloads
കളികളിൽ കൂടി പഠിപ്പിക്കുക എന്ന തത്വത്തിന്റെ ഏറ്റവും പ്രധാന ഉപജ്ഞാതാവ് ?

Aമോണ്ടിസോറി

Bഗാന്ധിജി

Cറൂസോ

Dഫ്രോബൽ

Answer:

D. ഫ്രോബൽ

Read Explanation:

ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ഫ്രോബൽ ജനിച്ചത് ജർമ്മനിയിലാണ്. 
  • കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം
  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് :-
    • ഗാനാത്മകത
    • അഭിനയ പാടവം
    • ആർജവം
    • നൈർമല്യം എന്നിവയെല്ലാം. 

 

പ്രധാന കൃതികൾ 

  • നാളത്തെ വിദ്യാലയം വിദ്യാഭ്യാസം ഇന്ന് 
  • ജനാധിപത്യവും വിദ്യാഭ്യാസവവും 

കളിരീതി (Playway method)

  • കളിരീതി (Playway method) യുടെ ഉപജ്ഞാതാവ് - ഫ്രോബൽ

 

  • ഫ്രോബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തിനാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് - കളിയിലൂടെ

 

  • കുട്ടികളുടെ സൃഷ്ടിപരവും സൗന്ദര്യബോധപരവുമായ ശക്തികളെ വികസിപ്പിക്കാനും, ഇന്ദ്രിയ പരിശീലനത്തിനും വേണ്ടി ഫ്രോബൽ ബോധപൂർവ്വം സംവിധാനം ചെയ്ത കളിപ്പാട്ടങ്ങൾ അറിയപ്പെട്ടത് - സമ്മാനങ്ങൾ (ഗിഫ്റ്റ്സ്)

 

  • തടിപ്പന്തുകൾ, ചതുരക്കട്ടകൾ, വൃത്ത സ്തംഭങ്ങൾ, വിവിധ രൂപമാതൃകകൾ നിർമ്മിക്കാനുള്ള പാറ്റേണുകൾ എന്നിവയാണ് സമ്മാനങ്ങളിൽ ഉൾപ്പെടുന്നത്. 

Related Questions:

കേരളപാഠ്യപദ്ധതി ചട്ടക്കൂട് - 2007- ൽ അടിത്തറയായി സ്വീകരിച്ചിട്ടുള്ള പ്രായോഗിക രീതി ശാസ്ത്രങ്ങളിൽ പെടാത്തത് ഏത് ?
എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് ആര് ?
'ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?
According to Bruner, learning is most effective when:
According to Piaget, cognitive development occurs through which of the following processes?