കെ.സി. ലേഖ ഏത് കായികമേഖലയിലാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ?
Aബോക്സിംഗ്
Bബാസ്കറ്റ് ബാൾ
Cഹൈജബ്
Dഹോക്കി
Answer:
A. ബോക്സിംഗ്
Read Explanation:
75 കിലോ വിഭാഗത്തിൽ ഇന്ത്യൻ വനിതാ അമച്ച്വർ ബോക്സിംഗിനെ പ്രതിനിധീകരിക്കുകയും 2006 ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത ഇന്ത്യൻ കായികതാരമാണ് ലേഖ കെ.സി
2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
ബോക്സിങ്ങിൽ ലോകചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ മലയാളിയാണ്.
2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2008 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലേഖ സ്വർണം നേടിയിരുന്നു
കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് പുരസ്കാരം 2021 -ൽ കെ.സി. ലേഖയെത്തേടിയെത്തി.