App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കൊമ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?

Aമുൻവശത്ത് താഴെയും മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ

Bഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ

Cഅഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ

Dഇവയൊന്നുമല്ല

Answer:

B. ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ

Read Explanation:

ഉളിപ്പല്ല് (Incisor)

  • മുൻവശത്ത് താഴെയും മുകളിലുമായി 8 പല്ലുകൾ.
  • കടിച്ചു മുറിക്കാൻ സഹായിക്കുന്നു.

കോമ്പല്ല് (Canine):

  • ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 4 പല്ലുകൾ.
  • ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നു.

അഗ്രചർവണകം (Premolar):

  • കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 8 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

ചർവണകം (Molar):

  • അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി 12 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

Related Questions:

ദഹിച്ച ആഹാര പദാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :
ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ :