App Logo

No.1 PSC Learning App

1M+ Downloads
ജീവകം C യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aജലദോഷത്തിന് ഉത്തമ ഔഷധമാണ്

Bജീവകം C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് കണ

Cരോഗ പ്രതിരോധ ശേഷിക്ക് ആവശ്യമായ ജീവകം

Dമുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ജീവകം C യുടെ അഭാവം മൂലമാണ്

Answer:

B. ജീവകം C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് കണ

Read Explanation:

ജീവകം സി :

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ
  • യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം : ജീവകം C
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം : ജീവകം C
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ : പഴങ്ങൾ, നെല്ലിക്കാ, പപ്പായ, മുരിങ്ങയിലഓറഞ്ച്, നാരങ്ങ എന്നിവയിൽ
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് പുളി രുചിയുള്ള പഴങ്ങളിൽ
  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം : ജീവകം C

NB :ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ്  കണ (rickets)


Related Questions:

സ്റ്റീറോയിഡ്‌ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം. ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് ?
കരളിൽ സംഭരിക്കുന്ന ജീവകം ഏത് ?
ജീവകങ്ങളും അപര്യാപ്ത‌തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :

ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ജീവകം B 6    -  റൈബോഫ്‌ളവിന്‍
  2. ജീവകം B 12  -  സയാനോകൊബാലമീന്‍
  3. ജീവകം E      -  ടോക്കോഫെറോള്‍
  4. ജീവകം K      -  ഫിലോക്വിനോണ്‍