App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :

Aക്രിയാഗവേഷണം - സ്റ്റീഫൻ. എം. കോറി

Bപ്രക്ഷേപണരീതി - തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ്

Cക്ലിനിക്കൽ മെത്തേഡ് - ജെ. എൽ. മൊറീനോ

Dസാമൂഹ്യ ബന്ധപരിശോധന - ക്ലിക്കുകൾ

Answer:

C. ക്ലിനിക്കൽ മെത്തേഡ് - ജെ. എൽ. മൊറീനോ

Read Explanation:

ക്ലിനിക്കൽ മെത്തേഡ് (Clinical Method)

  • മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഇത് അധികവും ഉപയോഗിക്കുക. 
  • ക്ലിനിക്കൽ പശ്ചാത്തലത്തിൽ അബ്നോർമൽ വ്യക്തിത്വ പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗ്ഗങ്ങളിൽ പരിഹരിക്കുന്നു.
  • ലെറ്റ്നർ വിമർ ആണ് ക്ലിനിക്കൽ  മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത്. 
  • പിന്നീട് ഫ്രോയ്ഡ്, ആഡ്‌ലർ, യൂങ് എന്നിവർ ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

സാമൂഹ്യ ബന്ധപരിശോധനകൾ (Sociometric techniques)

  • ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിൻറെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുള്ള ഒരു മാർഗ്മാണ് ജെ. എൽ. മൊറീനോ വികസിപ്പിച്ച സാമൂഹ്യ ബന്ധപരിശോധന.
  • അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നു.  സാധാരണഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്. 

 


Related Questions:

ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
താഴെപ്പറയുന്നവയിൽ സമായോജന തന്ത്രം അല്ലാത്തത് ഏത് ?
ഒരു പ്രത്യേക വിഷയത്തിലുള്ള കുട്ടികളുടെ നേട്ടം തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശോദകമാണ് :
ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി ?
In Psychology, 'Projection' refers to a: