Question:
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക
A1s²2s²2p²3s²
B1s²2s²2p⁴
C1s²2s²2p⁶3s¹
D1s²2s²2p⁶3s²3p³
Answer:
A. 1s²2s²2p²3s²
Explanation:
ഔഫ്ബൗ തത്വം (Aufbaus principle):
ഒരു ആറ്റത്തിൻ്റെയോ അയോണിൻ്റെയോ ഗ്രൗണ്ട് സ്റ്റേറ്റിൽ, ഉയർന്ന ഊർജ്ജ നിലകൾ കൈവശപ്പെടുത്തുന്നതിന് മുമ്പ്, ഇലക്ട്രോണുകൾ ലഭ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജ നിലയിലുള്ള ആറ്റോമിക് ഓർബിറ്റലുകൾ നിറയ്ക്കുന്നു എന്ന് ഔഫ്ബൗ തത്വം പറയുന്നു.
ഓരോ സബ് ഷെൽ നിറഞ്ഞതിനു ശേഷം മാത്രമേ, അതിനു ശേഷമുള്ള ഉയർന്ന സബ് ഷെല്ലിൽ ഇലക്ട്രോനുകൾ നിറയുകയുള്ളു.
ഇവിടെ 1s²2s²2p²3s² ൽ 2p സബ് ഷെലിൽ 2 ഇലക്ട്രോനുകൾ മാത്രമേ നിറഞ്ഞിട്ടുള്ളു. അതിനാൽ, p ക്ക് ശേഷമുള്ള 3s സബ് ഷെലിൽ 2 ഇലക്ട്രോനുകൾ നൽകാൻ കഴിയില്ല. അതിനാൽ, ഈ ഓപ്‌ഷൻ തെറ്റായി.