App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?

Aബംഗ്വേല പ്രവാഹം

Bകുറോഷിവോ പ്രവാഹം

Cഗൾഫ് സ്ട്രീം

Dഅഗുല്ലാസ് പ്രവാഹം

Answer:

D. അഗുല്ലാസ് പ്രവാഹം

Read Explanation:

അഗുല്ലാസ് പ്രവാഹം

  • ഇന്ത്യാസമുദ്രത്തിൽ ദക്ഷിണാഫ്രിക്കയുടെ കിഴക്കേ തീരത്തുകൂടി തെക്കുപടിഞ്ഞാറേക്കൊഴുകുന്ന സമുദ്രജലപ്രവാഹം.
  • ഒരു ചൂടുള്ള സമുദ്രജലപ്രവാഹമായതിനാൽ, ഇത് ഒഴുകുന്ന പ്രദേശത്തെ താപനില വർദ്ധിപ്പിക്കുന്നു
  • ഇന്ത്യൻ മഹാസമുദ്രത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതിൽ ആഗുല്ലാസ് പ്രവാഹം നിർണായക പങ്കു വഹിക്കുന്നു
  • ദക്ഷിണ-അക്ഷാംശങ്ങൾ 250 ക്കും 400 ക്കും ഇടയ്ക്ക് കരയിൽനിന്നും 480 കി.മീ. അകലംവരെയുള്ള സമുദ്രഭാഗത്താണ് ഈ കടലൊഴുക്ക് അനുഭവപ്പെടുന്നത്.

Related Questions:

അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
  2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
  3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.
ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?
' തൈഫു ' ചക്രവാതം വീശുന്ന പ്രദേശം ഏതാണ് ?
ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ
ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ എല്ലെസ്മീർ ദ്വീപ് ഏത് രാജ്യതാണ് ?