നീതി ആയോഗിന്റെ 10 പ്രഖ്യാപിത ലക്ഷ്യങ്ങൾ
- സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സഹകരണ- ഫെഡറൽ മനോഭാവം വളർത്തുക
- ഗ്രാമങ്ങളിൽ അനുയോജ്യമായ പദ്ധതികൾ രൂപവത്കരിക്കുക. മേൽത്തട്ടിൽ വച്ച് കൂട്ടിച്ചേർക്കുക
- സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക
- ദേശീയസുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തിയുള്ള സാമ്പത്തിക പരിപാടികൾ ആസൂത്രണം ചെയ്യുക
- നവീന ആശയങ്ങൾക്കു ക്രീയാത്മക പ്രോത്സാഹനം നൽകുക
- വിവിധ വിഷയങ്ങളിലെ ദേശീയ-അന്തർദേശീയ പങ്കാളിത്തം ഉറപ്പുവരുത്തുക
- അറിവ്, വിജ്ഞാനം, നവീന ആശയങ്ങൾ, സംരംഭങ്ങൾ തുടങ്ങിയവയെ പിന്തുണയ്ക്കാൻ സ്ഥിരം സംവിധാനം രൂപവത്കരിക്കുക
- വ്യത്യസ്ത മേഖലകൾ തമ്മിലും വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി വേദിയൊരുക്കുക
- ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഗവേഷണ സംരംഭം ഒരുക്കുക
- സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ഊന്നൽ നൽകുക
NITI ആയോഗിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും നാല് പ്രധാന തലങ്ങളായി തിരിക്കാം:
- പോളിസി ആൻഡ് പ്രോഗ്രാം ഫ്രെയിം വർക്ക് രൂപീകരണം
- കോപ്പറേറ്റീവ് ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നു
- പദ്ധതികളുടെ മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ നടത്തുന്നു
- തിങ്ക് ടാങ്ക്, നോളജ് ആൻഡ് ഇന്നൊവേഷൻ ഹബ് എന്നീ നിലയിൽ സർക്കാരിന് ഉപദേശങ്ങൾ നൽകുന്നു