App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?

A164

B150

C125

D122

Answer:

A. 164

Read Explanation:

ലോക വ്യാപാര സംഘടന(WTO)

  • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
  • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
  • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
  • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
  •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

  • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
  • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
  • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
  • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

 

 


Related Questions:

1991 - ലെ ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?

ശെരിയായ പ്രസ്താവന ഏത്?

എ.ലഭിക്കുന്ന വരുമാനത്തിൽ നേരിട്ട് ചുമത്താത്ത തരത്തിലുള്ള നികുതികളാണ് പരോക്ഷ നികുതികൾ; എന്നിരുന്നാലും, അവ ഒരു വ്യക്തിയുടെ ചെലവിൽ പരോക്ഷമായി ചുമത്തപ്പെടുന്നു.

ബി.ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വ്യവസായങ്ങൾക്കുള്ള കയറ്റുമതിയുടെ ലാഭവിഹിതത്തിൽ വർധനവുമുണ്ട് എന്നതാണ് താരിഫ് കുറയ്ക്കുന്നതിലൂടെ ആഭ്യന്തര വ്യവസായങ്ങൾക്ക് ലഭിക്കുന്ന പ്രാഥമിക നേട്ടം.

നവരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .
നോട്ട് നിരോധനം ഇന്ത്യയുടെ ഏത് കറൻസി നോട്ടുകൾ അസാധുവാക്കി ?

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുള്ള  വ്യവസായങ്ങൾ ഏതെല്ലാം?

എ.ആറ്റോമിക് ഊർജ്ജം

ബി.ആറ്റോമിക് എനർജിയുടെ ഷെഡ്യൂളിന് കീഴിലുള്ള ധാതുക്കൾ.

സി.റെയിൽ ഗതാഗതം