App Logo

No.1 PSC Learning App

1M+ Downloads
'പഴശ്ശി കലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്കളക്ടർ ആര് ?

Aതോമസ് ഹാർവേ ബാബർ

Bഫ്രാൻസിസ് കോ അൽമേഡ

Cആൽബുക്വർക്ക്

Dറാൽഫ് ഫിച്ച്

Answer:

A. തോമസ് ഹാർവേ ബാബർ

Read Explanation:

പഴശ്ശി കലാപം

  • ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1793-1797
  • രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1800-1805
  • ബ്രിട്ടീഷ് രേഖകളിൽ പഴശ്ശിരാജയെ വിശേഷിപ്പിക്കുന്നത് - പൈച്ചിരാജ, കൊട്ട്യോട്ട് രാജ
  • ബ്രിട്ടുഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല - പുരളി മല
  • ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)
  • രണ്ടാം പഴശ്ശി കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - ബ്രിട്ടീഷ് സേന വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്
  • പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ
  • പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറായിരുന്നു
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)
  • ഒളിപ്പോര് നടത്താൻ പഴശ്ശിയെ സഹായിച്ചത് - ചെമ്പൻപോക്കർ, കൈതേരി അമ്പു നായർ, എടച്ചേന കുങ്കൻ നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലയ്ക്കൽ ചന്തു
  • പഴശ്ശിരാജയുടെ പ്രധാനമന്ത്രി - കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
  • പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ - കൈതേരി അമ്പു നായർ
  • എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം - 1802

Related Questions:

ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയ വർഷം ?
ചോർച്ച സിദ്ധാന്തം ആരുടേതാണ് ?
ബംഗാളിൽ ഇന്ത്യൻ അസോസിയേഷൻ എന്ന സയൻ്റിഫിക് സൊസൈറ്റി മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച വർഷം ?
സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞതാര് ?