പ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികളെ പരസ്പരം അകറ്റുന്ന ലെൻസ് ഏതാണ് ?
Aസിലണ്ടറിക്കൽ
Bകോൺകേവ്
Cകോൺവെക്സ്
Dഇതൊന്നുമല്ല
Answer:
B. കോൺകേവ്
Read Explanation:
കോൺവെക്സ് ലെൻസ് (Convex Lens):
- കോൺവെക്സ് ലെൻസിനെ കൺവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു
- പ്രകാശ കിരണങ്ങളെ ഒരു പ്രത്യേക ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുന്നു
- കോൺവെക്സ് ലെൻസ് മധ്യഭാഗത്ത് കട്ടിയുള്ളതും അരികുകളിൽ കനം കുറഞ്ഞതുമാണ്
- ഫോക്കൽ ലെങ്ത് പോസിറ്റീവ് ആണ്
- ദീർഘദൃഷ്ടിയിൽ പ്രശ്നം പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു
കോൺവെക്സ് ലെൻസിന്റെ ഉപയോഗങ്ങൾ:
- ക്യാമറ
- ഓവർഹെഡ് പ്രൊജക്ടർ
- പ്രൊജക്ടർ
- മൈക്രോസ്കോപ്പ്
- സിമ്പിൾ ടെലിസ്കോപ്പ്
- മാഗ്നിഫൈയിംഗ് ഗ്ലാസുകൾ മുതലായവ
കോൺകേവ് ലെൻസ് (Concave Lens):
- കോൺകേവ് ലെൻസിനെ ഡൈവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു
- പ്രകാശ കിരണങ്ങളെ വ്യതിചലിപ്പിക്കുന്നു
- കോൺകേവ് ലെൻസ് മധ്യഭാഗത്ത് കനം കുറഞ്ഞതും, അരികുകളിൽ കട്ടിയുള്ളതുമാണ്
- ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണ്
- ഹൃസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു
കോൺകേവ് ലെൻസിന്റെ ഉപയോഗങ്ങൾ:
- കണ്ണടകൾ
- ചില ടെലിസ്കോപ്പുകൾ
- വാതിലുകളിലെ സ്പൈ ഹോളുകൾ മുതലായവ