App Logo

No.1 PSC Learning App

1M+ Downloads
പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തെതേത് ?

Aവിദ്യാഭാസ മനഃശാസ്ത്രം (Educational Psychology)

Bഅപസാമാന്യ മനഃശാസ്ത്രം (Abnormal Psychology)

Cചികിത്സാ മനഃശാസ്ത്രം (Clinical Psychology)

Dകുറ്റകൃത്യ മനഃശാസ്ത്രം (Criminal Psychology)

Answer:

B. അപസാമാന്യ മനഃശാസ്ത്രം (Abnormal Psychology)

Read Explanation:

മനഃശാസ്ത്ര ശാഖകൾ :

      മനഃശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.

  1. കേവല മനഃശാസ്ത്രം (Pure psychology)
  2. പ്രയുക്ത മനഃശാസ്ത്രം (Applied Psychology)

 

കേവല മനഃശാസ്ത്രം:

   കേവല മനഃശാസ്ത്രം തത്വങ്ങൾക്കും, സിദ്ധാന്തങ്ങൾക്കും പ്രാധാന്യം നൽകുന്നു.

  1. സാമൂഹ്യ മനഃശാസ്ത്രം (Social Psychology)
  2. സാമാന്യ മനഃശാസ്ത്രം (General Psychology)
  3. അപസാമാന്യ മനഃശാസ്ത്രം (Abnormal Psychology)
  4. ശിശു മനഃശാസ്ത്രം (Child Psychology)
  5. പരിസര മനഃശാസ്ത്രം (Environmental Psychology)
  6. പാരാ സൈക്കോളജി (Para Psychology)

 

പ്രയുക്ത മനഃശാസ്ത്രം:

   പ്രയുക്ത മനഃശാസ്ത്രം പരീക്ഷണ നിരീക്ഷണ വിധേയമായ പ്രായോഗിക തലത്തിന് പ്രാധാന്യം നൽകുന്നു.

  1. ചികിത്സാ നിർദ്ദേശന മനഃശാസ്ത്രം (Clinical and Counselling Psychology)
  2. വിദ്യാഭ്യാസ മനഃശാസ്ത്രം (Educational Psychology)
  3. ക്രിമിനൽ മനഃശാസ്ത്രം (Criminal Psychology)
  4. സൈനിക മനഃശാസ്ത്രം (Military psychology)
  5. ജനിതക മനഃശാസ്ത്രം (Genetic Psychology)
  6. കായിക മനഃശാസ്ത്രം (Sports Psychology)
  7. നാഡീ മനഃശാസ്ത്രം (Neuro Psychology)
  8. വ്യാവസായിക മനഃശാസ്ത്രം (Industrial Psychology)
  9. നിയമ മനഃശാസ്ത്രം (Legal psychology)

 

അപസാമാന്യ മനഃശാസ്ത്രം

       മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെ കുറിച്ച് പഠനം നടത്തുന്ന മന:ശാസ്ത്ര ശാഖയാണ് അപസാമാന്യ മന:ശാസ്ത്രം.  


Related Questions:

ഡിസ്പ്രാക്സിയ എന്നാൽ :

Synetics is a technique designed for promoting

  1. Gifted children
  2. creative student
  3. underachievers
  4. mentally challenged
    Schechter-Singer theory is related to:
    പഠനത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാനപരമായ ഒന്നോ അതിലധികമോ മാനസിക പ്രക്രിയയിലുള്ള തകരാറിനെ വിളിക്കുന്ന പേരെന്ത് ?
    വൈജ്ഞാനിക ഘടനയെക്കുറിച്ചുള്ള സാമാന്യ സൈദ്ധാന്തിക ചർച്ച പദ്ധതി അറിയപ്പെടുന്നത് ?